മലയാളി താരം ജിഷ്ണു ബാലകൃഷ്ണൻ ഐ എസ് എല്ലിലേക്ക്

Img 20210725 225259

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ജിഷ്ണു ബാലകൃഷ്ണൻ ഐ എസ് എല്ലിലേക്ക് തിരികെയെത്തുന്നു. താരത്തെ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ജിഷ്ണു നോർത്ത് ഈസ്റ്റിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കാൻ ആണ് സാധ്യത.

ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റിക്ക് വേണ്ടിയാണ് അവസാനമായി ജിഷ്ണു കളിച്ചത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ പ്രതീക്ഷയിൽ എത്തിയിരുന്ന താരത്തിന് അവിടെ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഗോകുലം എഫ് സിയിൽ കളിച്ചാണ് ജിഷ്ണു ബാലകൃഷ്ണൻ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയിൽ എത്തിയത്. ഗോകുലം എഫ് സിയുടെ തുടക്കം മുതൽ ക്ലബിനൊപ്പം ജിഷ്ണു ഉണ്ടായിരുന്നു. ഗോകുലത്തിനായി 2016-17 സീസണിൽ മികച്ച പ്രകടനമാണ് ജിഷ്ണു ബാലകൃഷ്ണൻ കാഴ്ചവെച്ചത്. മധ്യനിരക്കാരനായ ജിഷ്ണുവിനെ വിങ്ങ് ബാക്കായും കളിക്കാൻ മിടുക്കനാണ്.

Previous articleരണ്ടാം ദിനവും ചൈന തന്നെ ഒന്നാമത്, രണ്ടാമത് എത്തി ജപ്പാൻ, അമേരിക്കയും മെഡൽ വേട്ട തുടങ്ങി
Next articleവരാനെ വരുന്നു, അടുത്ത ആഴ്ചയോടെ താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയേക്കും