സന്ദേശ് ജിങ്കൻ തിരികെ മോഹൻ ബഗാനിൽ!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സെന്റർ ബാക്കായ സന്ദേശ് ജിങ്കൻ ഐ എസ് എല്ലിലേക്ക് തിരികെയെത്തുന്നു. താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോഹൻ ബഗാനിലേക്ക് തിരിച്ചു വരും. താരവും മോഹൻ ബഗാനും തമ്മിൽ കരാർ ധാരണ ആയിട്ടുണ്ട്. കഴിഞ്ഞ സീസൺ അവസാനം ക്രൊയേഷ്യൻ ക്ലബായ സിബെനികിലേക്ക് മാറിയിരുന്ന ജിങ്കൻ പരിക്ക് കാരണം അവിടെ അരങ്ങേറ്റം പോലും നടത്താൻ ആവാതെയാണ് തിരിച്ചുവരുന്നത്‌. ഈ സീസൺ അവസാനം വരെയുള്ള ലോണിൽ ആകും ജിങ്കൻ മോഹൻ ബഗാനിലേക്ക് വരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ക്രൊയേഷ്യയിൽ എത്തിയത് മുതൽ അനുഭവിക്കുന്ന കാഫ് ഇഞ്ച്വറിയുടെ ചികിത്സക്കായി ജിങ്കൻ കഴിഞ്ഞ മാസം ഇന്ത്യയിൽ എത്തിയിരുന്നു. ചികിത്സ കഴിഞ്ഞു പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത ജിങ്കൻ ഐ എസ് എല്ലിലൂടെ ആകും കളത്തിലേക്ക് തിരികെയെത്തുക. എ ടി കെയ്ക്ക് ജിങ്കന്റെ മടങ്ങി വരവ് വലിയ കരുത്താകും. എ ടി കെയ്ക്ക് ആയി 22 മത്സരങ്ങൾ ജിങ്കൻ കളിച്ചപ്പോൾ ആകെ 16 ഗോളുകളെ മോഹൻ ബഗാൻ വഴങ്ങിയിരുന്നുള്ളൂ