
കേരള ബ്ലാസ്റ്റേഴ്സ് താരമായ സന്ദേശ് ജിങ്കനും ബെംഗളൂരു എഫ് സി താരമായ ഉദാന്ത സിംഗും യൂറോപ്പിൽ കളിക്കാനുള്ള മികവുള്ളവർ എന്ന് ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത്. ഇന്നലെ ട്വിറ്ററിൽ ആരാധകരുനായി നടത്തിയ സംഭാഷണത്തിലാണ് സികെ വിനീത് ഈ അഭിപ്രായം പറഞ്ഞത്.
ഉദാന്തയ്ക്ക് യൂറോപ്പിൽ കളിക്കാനുള്ള മികവുണ്ടെന്ന് പറഞ്ഞ സികെ വിനീത് ജിങ്കന് ഏതു ഡിഫൻസിനേയും ശക്തമാക്കും എന്നും അതുകൊണ്ട് യൂറോപ്പിലും ജിങ്കന് കളിക്കാൻ ആകുമെന്നും കൂട്ടിചേർത്തു. ആരാധകരുടെ നിരവധി ചോദ്യങ്ങൾക്ക് താരം ട്വിറ്ററിൽ മറുപടി പറഞ്ഞു.
“ബെംഗളൂരുവിൽ നിന്ന് ഒരു താരത്തെ ബ്ലാസ്റ്റേഴ്സ് എടുക്കമെങ്കിൽ ഉദാന്തയെ എടുക്കും” എന്നും ആരധകന് മറുപടിയായി സികെ പറഞ്ഞു. ബെർബറ്റോവാണ് ടീമിലെ ഏറ്റവും കൂളായ താരമെന്നും ബെർബയേയും ബ്രൗണിനേയും ഒക്കെ കണ്ടുവളർന്ന തനിക്ക് അവരുടെ കയ്യിൽ നിന്ന് പലതും ഇപ്പോൾ പഠിക്കാൻ കഴിയുന്നു എന്നത് വലിയ കാര്യമാണെന്നും വിനീത് ആരാധർക്ക് ഉത്തരമായി ട്വിറ്ററിൽ കുറിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial