ജിങ്കൻ ഇനി കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ!!

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് ഇനി ജിങ്കന്റെ തോളിൽ. ഐ എസ് എൽ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ നെടുംതൂണായിരുന്ന ജിങ്കന് അർഹിച്ച അംഗീകാരമാണ് ക്യാപ്റ്റൻസിയിലൂടെ കിട്ടിയിരിക്കുന്നത്.

കേരളത്തിനു വേണ്ടി ഏറ്റവും കൂടുതൽ തവണ ജേഴ്സി അണിഞ്ഞ താരമാണ് ജിങ്കൻ. വെസ് ബ്രൗൺ, ബെർബറ്റോവ് എന്നിവർ ക്യാപ്റ്റനാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത് എങ്കിലും ടീം മാനേജ്മെന്റ് ഏറ്റവും മികച്ച തീരുമാനം തന്നെ എടുക്കുക ആയിരുന്നു.

കേരളത്തിനു വേണ്ടി 41 മത്സരങ്ങളിലാണ് ജിങ്കൻ ഇതുവരെ ബൂട്ടു കെട്ടിയിട്ടുള്ളത്, മെഹ്താബ് ഹുസൈനാണ് ജിങ്കൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചത്. 2020 വരെയാണ് ഇപ്പോൾ ജിങ്കന് ബ്ലാസ്റ്റേഴ്സുമായി  കരാറുണ്ട്.  കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് ജിങ്കൻ തിരിച്ച് കൊച്ചിയിൽ എത്തിയത്. മുമ്പ് ഇന്ത്യയുടെ ക്യാപ്റ്റൻ ആം ബാൻഡും ജിങ്കൻ അണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്രൗണിന്റെ പരിക്ക് ഭേദമായി, എത്ര മലയാളികൾ കളിക്കുമെന്നത് സർപ്രൈസ് എന്ന് റെനെ
Next articleടെസ്റ്റില്‍ ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായ ഇന്ത്യക്കാരുടെ പട്ടികയിലേക്ക് കെഎല്‍ രാഹുലും