ബ്ലാസ്റ്റേഴ്സ് ആരാധകരെ‌ നിശബ്ദരാക്കും എന്ന് ഇഷ്ഫാഖ് അഹമ്മദ്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ‌ നിശബ്ദരാക്കും എന്ന് ജംഷദ്പൂർ എഫ് സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ്. മുൻ കേരള ബ്ലാസ്റ്റേഴ്സ് ടീം കോച്ചും ബ്ലാസ്റ്റേഴ്സ് താരവുമായ ഇഷ്ഫാഖ് അഹമ്മദ് ഇത്തവണ കോപ്പലാശാന്റെ കൂടെ ജംഷദ്പൂരിലാണ്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിനെ നേരിടാനായി ടീമിനൊപ്പം കൊച്ചിയിൽ എത്തിയ ഇഷ്ഫാഖ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ‌ നിശ്ബദരാക്കാൻ ജംഷദ്പൂരിനാകും എന്നു പറഞ്ഞു.

പന്ത്രണ്ടാമനായി ആരാധകർ ഉണ്ടാകുന്നത് ഏതൊരു ടീമിനും വകിയ കാര്യമാണെന്നു പറഞ്ഞ ഇഷ്ഫാഖ് എന്നാൽ നാളെ ഈ ബ്ലാസ്റ്റേഴ്സ് പന്ത്രണ്ടാമനെ നിരാശരാക്കാൻ ഉള്ള കഴിവ് ജംഷദ്പൂർ ടീമുനുണ്ട് എന്ന് പറഞ്ഞു. തങ്ങൾ മികച്ച ഫുട്ബോൾ കാഴ്ചവെക്കും എന്നും അത് ബ്ലാസ്റ്റേഴ്സ് ആരാധകരെ സ്വാഭാവികമായും ശബ്ദമില്ലാത്തവരാക്കും എന്നുമാണ് ഇഷ്ഫാഖ് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial