ജംഷഡ്‌പൂർ എഫ്‌സിക്ക് വിജയത്തുടക്കം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ ടീമായ ജംഷഡ്‌പൂർ എഫ്‌സിക്ക് സീസണ് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ വിജയം.

തായ്‌ലൻഡിലെ നാലാം ഡിവിഷൻ ടീമായ ചിയാങ്മായ് യൂണൈറ്റഡിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് ജംഷഡ്‌പൂർ പരാജയപ്പെടുത്തിയത്. ജെറി മാവിമിങ്‌താങ്ങയാണ് ജംഷഡ്‌പൂരിന്റെ വിജയശില്പി.

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചും കേരളീയരുടെ ആശാനുമായ സ്റ്റീവ് കോപ്പൽ നയിക്കുന്ന ടീമിൽ ഒരുപിടി മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമുണ്ട്. മലയാളിയും ഇന്ത്യൻ ദേശീയ താരവുമായ അനസ് എടത്തൊടിക്കയും ടീമിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement