
ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമായിരുന്ന കോപ്പൽ ആശാൻ അങ്ങനെ അവസാനം കൊച്ചിയിലേക്ക് തിരിച്ചെത്തി. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാനുള്ള തന്ത്രവുമായാകും ആശാൻ വരുന്നത് എന്ന് മാത്രം. ഇന്ന് ഉച്ചയ്ക്കാണ് ജംഷദ്പൂർ ടീം കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം ഇറങ്ങിയത്.
വെള്ളിയാഴ്ച രാത്രിയാണ് ജംഷദ്പൂരും കേരളവും തമ്മിലുള്ള പോര്. ആശാന് മികച്ച സ്വീകരണം തന്നെ കേരള ആരാധകർ വെള്ളിയാഴ്ച നൽകും എന്നാണ് കരുതപ്പെടുന്നത്. കേരളത്തിലേക്ക് വരുന്നതിൽ സന്തോഷമുണ്ട് എന്നും ബ്ലാസ്റ്റേഴ്സിന്റെ ആരാധക കുടുംബത്തെ കാണാൻ ഇരിക്കുക ആണ് എന്നും ജംഷദ്പൂർ ഫോർവേഡ് ബെൽഫോർട്ടും പറഞ്ഞു.
ആദ്യ മത്സരത്തിൽ വിജയം കരസ്ഥമാക്കൻ കഴിയാത്ത ഇരു ടീമുകളും ജയം തന്നെയാകും വെള്ളിയാഴ്ച ലക്ഷ്യം വെക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial