20230422 114514

സ്കോട്ട് കൂപ്പർ ജംഷദ്പൂരിന്റെ അടുത്ത പരിശീലകനാകും

ഇംഗ്ലീഷ് മാനേജർ സ്കോട്ട് കൂപ്പറിനെ അടുത്ത പരിശീലകനായി എത്തിക്കാനുള്ള ശ്രമങ്ങൾ ജംഷദ്പൂർ നടത്തുന്നു. എയ്ഡി ബൂത്രോയിഡിന് പകരക്കാരനായി സ്കോട്ട് കൂപ്പർ എത്തും എന്ന് khel Now റിപ്പോർട്ട് ചെയ്യുന്നു. ഏഷ്യയിൽ നിരവധി ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. തായ് ക്ലബായ ബുറിറാം യുണൈറ്റഡിനൊപ്പം മികച്ച പ്രകടനം നടത്തിയിരുന്നു.

മുമ്പ് ലെസ്റ്റർ സിറ്റിയായി യൂത്ത് ടീമിന്റെ പരിശീലകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവസാനമായി തായ് പോർട് ക്ലബിനെ ആണ് പരിശീലിപ്പിച്ചത്. ഫിലിപ്പീൻസ് ദേശീയ ടീമിനെയും അവരുടെ യൂത്ത് ടീമിനെയും പരിശീലിപ്പിച്ച പരിചയ സമ്പത്തും ഉണ്ട്. ബാങ്കോക്ക്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളികെ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Exit mobile version