വീണ്ടും ദയനീയ പ്രകടനവുമായി ഹൈദരബാദ്, ജംഷദ്പൂർ ഒന്നാമത്!!

- Advertisement -

ഐ എസ് എല്ലിലെ ഹൈദരബാദിന്റെ തുടക്കം ആകെ പാളുകയാണ്‌. ലീഗിലെ ആദ്യ മത്സരത്തിൽ എ ടി കെയോട് വൻ പരാജയം ഏറ്റു വാങ്ങിയിരുന്ന ഹൈദരബാദ് ഇന്ന് ജംഷദ്പൂരിന് മുന്നിലും മൂക്കു കുത്തി വീണു. ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 3-1ന്റെ പരാജയമാണ് ഹൈദരാബാദ് ഏറ്റു വാങ്ങിയത്. തീർത്തും ഏകപക്ഷീയമായിരുന്നു ഇന്നത്തെ പോരാട്ടം. ജംഷദ്പൂർ ഇന്ന് 25ൽ അധികം ഷോട്ടുകൾ ഹൈദരബാദ് പോസ്റ്റിലേക്ക് തൊടുത്തു.

മത്സരത്തിന്റെ 35ആം മിനുട്ടിൽ ഫറൂഖ് ചൗദരിയിലൂടെ ജംഷദ്പൂർ ലീഡ് എടുത്തു എങ്കിലും ആദ്യ പകുതി അവസാനിക്കും മുമ്പ് മാർസെലീനോയിലൂടെ സമനില പിടിക്കാൻ ഹൈദരബാദിനായി. അവരുടെ കളിയിലെ ഏക നല്ല നിമിഷം അതായിരുന്നു‌. രണ്ടാം പകുതിയിൽ യുവതാറ്റൻ അനികേത് ജാദവ് ജംഷദ്പൂരിനെ മുന്നിക് എത്തിച്ചു. താമസിയാതെ സെർജിയോ കാസ്റ്റിൽ വിജയം ഉറപ്പിക്കുന്ന മൂന്നാം ഗോളും നേടി. ഈ ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയന്റുമായി ജംഷദ്പൂർ ലീഗിൽ ഒന്നാമത് എത്തി.

Advertisement