ജുവൽരാജ ഷേക് ഇനി പൂനെയിൽ കളിക്കും

ബംഗാളിന്റെ സ്വന്തം മധ്യനിരക്കാരൻ ജുവൽ രാജ ഷേക്ക് ഇനി പൂനെ സിറ്റിയുടെ താരം. 26 ലക്ഷത്തിനാണ് ഈ മധ്യനിരക്കാരനെ ക്ലബ് സ്വന്തമാക്കിയത്. ഇന്ത്യക്കു വേണ്ടിയും നിരവധി മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരമാണ് ജുവൽ രാജ. അത്ലറ്റിക്കോ കൊൽക്കത്തയിൽ ആയിരുന്നു കഴിഞ്ഞ സീസൺ. അതിനു മുമ്പായി എഫ് സി ഗോവയുടെ ജേഴ്സിയും ഐ എസ് എല്ലിൽ അണിഞ്ഞിട്ടുണ്ട്. ഐ ലീഗിക് മോഹൻ ബഗാൻ താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial