ജെസ്സലിന്റെ ശസ്ത്രക്രിയ വിജയകരം

Img 20220119 121044

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസ്സൽ കാർനേറിയോയുടെ പരിക്ക് മാറാൻ വേണ്ടി നടത്തിയ ശസ്ത്രക്രിയ വിജയകരം. ശസ്ത്രക്രിയ പൂർത്തി ആയതായും താരം ഇനി തിരിച്ചുവരവിന്റെ പാതയിൽ ആണെന്നും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അറിയിച്ചു.
20220119 121029

ഇനി ഈ സീസണിൽ ജെസ്സൽ കളിക്കില്ല. മൂന്ന് മാസത്തോളം ആകും താരം പരിക്ക് മാറി പൂർണ്ണ ഫിറ്റ്നെസിൽ എത്താൻ. താരത്തിന് ഷോൾഡർ ഇഞ്ച്വറി ആയിരുന്നു. ഹൈദരബാദിന് എതിരായ മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഹൈദരബാദിന്റെ ഒരു മുന്നേറ്റം തടയുന്നതിന് ഇടയിൽ ആയിരുന്നു ജെസ്സലിന് പരിക്കേറ്റത്. താരം വീഴുന്നതിന് ഇടയിൽ ആണ് ഷോൾഡറിന് പരിക്കേറ്റത്.

Previous articleമത്സരത്തിനു മുമ്പ് ഉള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസ് മീറ്റ് ഉപേക്ഷിച്ചു, മത്സരം നടക്കുമോ?
Next articleഇന്ത്യയെ മൂന്ന് ഫോര്‍മാറ്റിലും നയിക്കേണ്ടത് രോഹിത് ശര്‍മ്മ – ഗൗതം ഗംഭീര്‍