കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി, ജെസ്സെലിന് ഈ സീസൺ നഷ്ടമാകും

Img 20220113 130103

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസ്സൽ കാർനേറിയോയുടെ പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടി വരും. താരം അടുത്ത ആഴ്ച ശസ്ത്രക്രിയക്ക് വിധേയനാകും. ഇനി ഈ സീസണിൽ ജെസ്സൽ കളിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മാസത്തോളം ആകും താരം പരിക്ക് മാറി പൂർണ്ണ ഫിറ്റ്നെസിൽ എത്താൻ.

Img 20220113 130045

താരത്തിന് ഷോൾഡർ ഇഞ്ച്വറി ആയതിനാൽ അത് മാറാൻ ശസ്ത്രക്രിയ തന്നെ വേണം എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുക ആയിരുന്നു. ഹൈദരബാദിന് എതിരായ മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഹൈദരബാദിന്റെ ഒരു മുന്നേറ്റം തടയുന്നതിന് ഇടയിൽ ആയിരുന്നു ജെസ്സലിന് പരിക്കേറ്റത്. താരം വീഴുന്നതിന് ഇടയിൽ ആണ് ഷോൾഡറിന് പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ സ്ട്രെച്ചറിൽ ആശുപത്രയിലേക്ക് മാറ്റി. ജെസ്സലിന് പകരം ഇന്നലെ ഒഡീഷക്ക് എതിരെ നിശു കുമാർ ആയിരുന്നു ലെഫ്റ്റ് ബാക്കായി കളിച്ചത്. നിശു തന്നെ ആ സ്ഥാനത്ത് തുടരാൻ ആണ് സാധ്യത.

Previous articleഡാരന്‍ ലീമാന്‍ നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ് മുഖ്യ കോച്ച് പദവിയിൽ നിന്ന രാജിവെച്ചു
Next articleയൂ ടേൺ!!! രാജി പിന്‍വലിച്ച് ഭാനുക രജപക്സ