ജെസ്സൽ കേരള ബ്ലാസ്റ്റേഴ്സിനെ ഇത്തവണ നയിക്കും

Img 20211114 111327

ഐ എസ് എൽ തുടങ്ങാൻ ഒരു ആഴ്ച മാത്രം ബാക്കി ഇരിക്കെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ലെഫ്റ്റ് ബാക്കായ ജെസ്സൽ ആകും ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന് 3 ക്യാപ്റ്റന്മാരുണ്ടായിരുന്നു. കഴിഞ്ഞ സീസണിലെ മൂന്ന് ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നു ജെസ്സൽ. ഇത്തവണം ഒരു ക്യാപ്റ്റൻ മതി എന്ന് ഇവാൻ വുകമാനോവിച് തീരുമാനിക്കുക ആയിരുന്നു.

മൂന്ന് വർഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ജെസ്സൽ അന്ന് മുതൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ട്. നവംബർ 19ന് ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ.

Previous articleഎമ്പപ്പെയുടെ നാലു ഗോളുകൾ, ഫ്രാൻസ് ഗോളടിച്ചു കൂട്ടി ഖത്തറിലേക്ക്
Next articleഫ്രാങ്കി ഡിയോങിന് പരിക്ക്