Picsart 23 07 17 02 06 48 821

ജെറി ലാൽറിൻസുവാല ഇനി ഒഡീഷയിൽ

ഡിഫൻഡർ ജെറു ലാൽറിൻസുവാല ഇനി ഒഡീഷ എഫ് സിയിൽ. താരത്തെ ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ജെറി ഈസ്റ്റ് ബംഗാളിനായായിരുന്നു കളിച്ചത്. അതിനു മുമ്പ് ആറു വർഷത്തോളം ചെന്നൈയിനൊപ്പം ആയിരുന്നു ജെറി ലാൽറിൻസുവാല കളിച്ചിരുന്നത്‌.

24കാരനായ താരം ചെന്നൈയിനായി 103 മത്സരങ്ങൾ കളിച്ചിരുന്നു. 2016ൽ ഐ എസ് എൽ എമേർജിങ് പ്ലയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരം ഒരു ഐ എസ് എൽ കിരീടം ചെന്നൈയിന് ഒപ്പം നേടിയിട്ടുണ്ട്. എ ഐ എഫ് എഫ് എലീറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരം മുമ്പ് ഇന്ത്യക്ക് ആയും കളിച്ചിട്ടുണ്ട്. ലോണിൽ ഡി എസ് ജി ശിവജിയൻസിനായി ഐലീഗിലും കളിച്ചിരുന്നു‌

Exit mobile version