ആശാനും ശിഷ്യന്മാരും ഇപ്പോ മഞ്ഞ ജേഴ്സിയും! ജംഷദ്പൂർ അല്ല ഇത് മിനി ബ്ലാസ്റ്റേഴ്സ്

ആദ്യം ആശാൻ സ്റ്റീവ് കോപ്പൽ, ഒപ്പം അസിസ്റ്റന്റ് മാനേജർ ഇഷ്ഫാഖ് അഹമ്മദ്, പിന്നെ ബെൽഫോർട്ട്, മെഹ്താബ്, ഫറൂഖ് ചൗദരി ഇപ്പൊ ദാ കേരളത്തിന്റെ മഞ്ഞ ജേഴ്സിയും. ജംഷദ്പൂർ എഫ് സി കേരള ബ്ലാസ്റ്റേഴ്സിനു പകരം വേറൊരു കേരള ബ്ലാസ്റ്റേഴ്സ് അങ്ങ് ജംഷദ്പൂരിൽ ഉണ്ടാക്കുകയാണോ എന്ന് സംശയിക്കേണ്ടി വരുന്നു.

ഇന്ന് ജംഷദ്പൂർ എഫ്സി പുറത്ത് വിട്ട ഫോട്ടോകളിലാണ് ജംഷദ്പൂർ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനോട് സാമ്യമുള്ള മഞ്ഞ ജേഴ്സിയും അണിഞ്ഞ് നിൽക്കുന്നത്. ട്രെയിനിങ് കിറ്റ് ആണെങ്കിലും ജംഷദ്പൂരിന്റെ മിനി ബ്ലാസ്റ്റേഴ്സ് എന്ന പേരിന് ആക്കം കൂട്ടാനെ ഈ പുതിയ ജേഴ്സിയും സഹായിക്കുകയുള്ളൂ.

കളിക്കാരെയും കോച്ചിനേയും ഒക്കെ ബ്ലാസ്റ്റേഴ്സിൽ നിന്ന് വാങ്ങാൻ പറ്റിയെങ്കിലും ആരാധകരുടെ കാര്യത്തിൽ ഇപ്പോഴും ജംഷദ്പൂർ വിഷമത്തിലാണ് എന്നാണ് വാർത്തകൾ വരുന്നത്. ജംഷദ്പൂർ വിട്ട് കൊൽക്കത്തയിലേക്കോ റാഞ്ചിയിലേക്കൊ പരിശീലന കേന്ദ്രം അടക്കം മാറ്റാൻ ടാറ്റ ആലോചിക്കുന്നുണ്ട്. ജംഷദ്പൂരിലെ ട്രെയിനിങ്ങിൽ കോപ്പലിന് തൃപ്തി ഇല്ലാത്തതാണ് കാരണം. മത്സരങ്ങൾക്ക് വേണ്ടി മാത്രമേ ജംഷദ്പൂർ എഫ് സി ഇനി ജംഷദ്പൂരിൽ വരാൻ സാധ്യത ഉള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെർബറ്റോവും എത്തി, കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് ഉണർന്നു
Next articleകേരള ബ്ലാസ്റ്റേഴ്സിലെ പുതിയ വിദേശതാരം എട്ടാമത്തെ സൈനിംഗ് അല്ല