മൂന്നുവർഷം കൂടെ ജെജെ ചെന്നൈയിൻ എഫ് സിയിൽ തുടരും

- Advertisement -

മൂന്നു വർഷങ്ങളായി ചെന്നൈയിൻ എഫ് സിയുടെ ആക്രമണ നിരയിലെ പ്രധാന സാന്നിദ്ധ്യമായിരുന്ന ജെജെ ചെന്നൈയിൻ എഫ് സിയുമായുള്ള തന്റെ കരാർ മൂന്നു വർഷത്തേക്ക് കൂടെ നീട്ടി. ഇതോടെ ഇന്ത്യൻ സ്ട്രൈക്കർ 2020 വരെ ചെന്നൈയിൽ തുടരുമെന്ന് തീരുമാനമായി. ഡ്രാഫ്റ്റിനു മുന്നോടിയായി നിലനിർത്താൻ അനുവദിച്ച രണ്ട് താരങ്ങളിൽ ഒരാളായാണ് ചെന്നൈ ജെജെയുമായി കരാറിൽ എത്തിയത്. നേരത്തെ കരൺജിതുമായും ചെന്നൈ കരാറിൽ എത്തിയിരുന്നു.

ഐ ലീഗിൽ മോഹൻബഗാനു വേണ്ടിയും ബൂട്ടു കെട്ടിയിട്ടുള്ള ജെജെ 2016ലെ എ ഐ എഫ് എഫ് പ്ലയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചെന്നൈയിൻ എഫ് സിയുടെ 2015 സീസണിലെ കിരീട നേട്ടത്തിലും ജെജെയുടെ പ്രാധാന്യം വലുതായിരുന്നു. ജെജെ എത്തിയതോടെ യുവതാരം ജയേഷ് റാണെ ചെന്നൈ വിട്ട് ഡ്രാഫ്റ്റിൽ എത്തിമെന്നത് തീരുമാനമായി. ചെന്നൈയിൻ ആരാധകർ നിലനിർത്തണമെന്ന് ഒരുപാട് ആഗ്രഹിച്ച താരമായിരുന്നു ജയേഷ് റാണെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement