ജെജെ ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റനാകും

Img 20201002 115738
- Advertisement -

ഐ എസ് എല്ലിലേക്ക് എത്തുന്ന ഈസ്റ്റ് ബംഗാളിനെ നയിക്കുക ജെജെ ആകും.
ചെന്നൈയിന്റെ മുൻ സ്ട്രൈക്കറായ ജെജെയുടെ സൈനിംഹ് ഈസ്റ്റ് ബംഗാൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈസ്റ്റ്‌ ബംഗാളിൽ ഒരു വർഷത്തെ കരാറിൽ ആണ് ജെജെ എത്തുന്നത്. ചെന്നൈയിനിൽ ജെജെ വാങ്ങിയിരുന്ന വേതനം കുറക്കാൻ സമ്മതിച്ചാണ് ജെജെ ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. ജെജെയുടെ പരിചയസമ്പത്ത് തന്നെയാണ് താരത്തെ ക്യാപ്റ്റനാക്കാൻ ഈസ്റ്റ് ബംഗാൾ തീരുമാനിക്കാനുള്ള കാരണം.

താരം മുൻ ക്ലബ് ആയ ചെന്നൈയിനൊപ്പം രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് ജെജെ. 29കാരനായ താരം മുമ്പ് മോഹൻ ബഗാനൊപ്പം ഐ ലീഗ് കിരീടവും ഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്. ചെന്നൈയിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ജെജെ. ചെന്നൈയിനു വേണ്ടി 76 മത്സരങ്ങൾ കളിച്ച താരം രണ്ട് ഐ എസ് എൽ കിരീടങ്ങളും ടീമിനൊപ്പം നേടിയിരുന്നു. 25 ഗോളുകൾ താരം ചെന്നൈയിനു വേണ്ടി നേടിയിട്ടുണ്ട്‌. പരിക്ക് കാരണം അവസാന രണ്ടു സീസണുകളിൽ ജെജെ അധികം മത്സരങ്ങൾ കളിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ താരം പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്.

Advertisement