Picsart 23 11 04 00 44 57 470

ജീക്സന്റെ ശസ്ത്രക്രിയ വിജയകരം

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം ജീക്സൺ സിംഗിന്റെ ശസ്ത്രക്രിയ പൂർത്തിയായി. താരത്തിന്റെ ശസ്ത്രക്രിയ വിജയകരമാണ് എന്ന് ക്ലബ് ഇന്നലെ അറിയിച്ചു. ഇനിയും ദീർഘകാലം താരം പുറത്ത് തന്നെ ആയിരുന്നു. താരത്തിന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിന് ഇടയിൽ തോളിന് പരിക്കേറ്റിരുന്നു‌. ആ പരിക്ക് മാറാൻ ആണ് ഇപ്പോൾ ശസ്ത്രക്രിയ നടത്തിയത്.

പരിക്ക് കാരണം ഇന്ത്യയുടെ മെർദേക കപ്പിലെ മത്സരം ജീക്സണ് നഷ്ടമായിരുന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങളും ചിലപ്പോൾ ഏഷ്യൻ കപ്പും ജീക്സണ് നഷ്ടമായേക്കും. രണ്ട് മുതൽ മൂന്ന് മാസം വരെ ജീക്സൺ ഇനിയും പുറത്തിരിക്കും എന്നും കോച്ച് ഇന്ന് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമണ് ജീക്സൺ. അതുകൊണ്ട് തന്നെ ജീക്സന്റെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാൺ .

Exit mobile version