Picsart 24 04 30 21 57 48 021

ജീക്സണും കേരള ബ്ലാസ്റ്റേഴ്സ് വിടുന്നോ? ആശങ്ക ഉയർത്തി ഫെഡോറിന്റെ കമന്റ്

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം ജീക്സൺ സിംഗ് ക്ലബ് വിടും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നു. ജീക്സൺ സിംഗിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്സ് വിദേശതാരം ഫെഡോർ ചെർനിച് ഇട്ട ഒരു കമന്റാണ് ഇതിന് ആധാരം. താങ്ക്യു മൈക്കൾ, എ ടി കെയിലേക്ക് പോകുന്നതിന് ആശംസകൾ എന്നായിരുന്നു ഫെഡോറിന്റെ കമന്റ്. എന്താണ് അദ്ദേഹം ആ കമന്റ് കൊണ്ട് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല.

എന്നാൽ ഇത് ജീക്സൺ മോഹൻ ബഗാനിലേക്ക് പോകാൻ തീരുമാനിച്ചത് കൊണ്ടാണ് എന്നാണ് ചർച്ചകൾ ഉയരുന്നത്. ഫെഡോർ കമന്റ് ചെയ്ത ജീക്സന്റെ പോസ്റ്റിൽ ജീക്സൺ പറയുന്നത് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചുവരും എന്നാണ്. അത് ജീക്സൺ ബ്ലാസ്റ്റേഴ്സിൽ തുടരും എന്നതിന്റെ സൂചനയാണ് എന്ന് ഒരു വിഭാഗം ബ്ലാസ്റ്റേഴ്സ് വിശ്വസിക്കുന്നു.

ഇതിനകം പരിശീലകൻ ഇവാൻ വുകമാനോകിച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു കഴിഞ്ഞു. പല പ്രധാന ബ്ലാസ്റ്റേഴ്സ് താരങ്ങളും അടുത്ത സീസണ് മുമ്പ് ക്ലബ് വിടും എന്നാണ് അഭ്യൂഹങ്ങൾ. അതിനിടയിലാണ് ജീക്സൺ ക്ലബ് വിടും എന്ന വാർത്തകളും ഉയരുന്നത്.

2018 മുതൽ ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ട്. അവസാന സീസണുകളിൽ ടീമിന്റെ പ്രധാന താരമായിരുന്നു. ഇവാൻ വുകമാനോവിചിന്റെ കീഴിൽ എത്തിയതോടെ ജീക്സൻ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്കും ഉയർന്നു. എന്നാൽ ഈ സീസണിൽ പരിക്ക് കാരണം ജീക്സണ് ഏറെ മത്സരങ്ങൾ നഷ്ടമായിരുന്നു.

Exit mobile version