കേരള ബ്ലാസ്റ്റേഴ്സിന്റെ ജീക്സൺ സിംഗ് ഇന്ത്യൻ ടീമിലേക്ക് എത്തുമെന്ന് സൂചനകൾ നൽകി സ്റ്റിമാച്

കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന യുവ മിഡ്ഫീൽഡർ ജീക്സൺ സിംഗിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കും എന്ന് ഇന്ത്യം പരിശീലകൻ ഇഗോർ സ്റ്റിമാച്. 18കാരനായ താരം കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഇപ്പോൾ. സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങളിൽ ജീക്സൺ കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിട്ടുണ്ട്.

ജീക്സന്റെ പ്രായം നല്ലതാണ് എന്നും ജീക്സന്റെ പ്രകടനങ്ങൾ താൻ ശ്രദ്ധിക്കുന്നുണ്ട് എന്നും ജീക്സൺ പറഞ്ഞു. ഈ പ്രകടനങ്ങൾ ജീക്സൺ മെച്ചപ്പെടുത്തി കൊണ്ടിരിക്കണം എന്ന് ഇന്ത്യൻ പരിശീലകൻ പറഞ്ഞു. ഈ പ്രകടനം തുടരുകയാാണെങ്കിൽ താരത്തെ ദേശീയ ടീമിലേക്ക് പരിഗണിക്കും എന്നും സ്റ്റിമാച് പറഞ്ഞു.

Exit mobile version