Picsart 23 09 20 11 16 34 082

ജീക്സണെ വേണമെന്ന് ഇന്ത്യൻ ടീം, കേരള ബ്ലാസ്റ്റേഴ്സ് വിട്ടു കൊടുക്കില്ല

ഇന്ത്യം സൂപ്പർ ലീഗ് തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഏഷ്യൻ ഗെയിംസ് ടീമിലേക്ക് ജീക്സണെ ആവശ്യപ്പെട്ട് ഇന്ത്യൻ ഫുട്ബോൾ ടീം. മോഹൻ ബഗാൻ താരം ദീപക് ടാംഗ്രി ആയിരുന്നു ഏഷ്യൻ ഗെയിംസ് സ്ക്വാഡിനൊപ്പം ചേരേണ്ടിയിരുന്നത്. അദ്ദേഹം ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ ആണ് പകരം മധ്യനിരയിലേക്ക് ജീക്സണെ സ്റ്റിമാച് ആവശ്യപ്പെട്ടത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഈ ആവശ്യം നിരസിച്ചു.

നാളെ ബെംഗളൂരു എഫ് സിയെ നേരിടാൻ തയ്യാറാകുന്ന കേരള ബ്ലാസ്റ്റേഴ്സ് ജീക്സണെ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. ജീക്സൺ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഉണ്ടാകുന്ന താരമാണ്. ഇതിനകം കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രൈസ് മിറാണ്ടയും രാഹുൽ കെപിയും ഇന്ത്യൻ ടീമിൽ ഉണ്ട്.

Exit mobile version