കൊൽക്കത്തയിലേക്ക് ജയേഷ് റാണെ, ചെന്നൈക്ക് ലഭിച്ചില്ല

ചാമ്പ്യൻസ് ഐസോളിന്റെ പ്രധാന അറ്റാക്കിംഗ് താരമായിരുന്ന ജയേഷ് റാണെ എ ടി കെ ക്ലബിൽ. ഏറെ ക്ലബുകൾ സ്വന്തമാക്കണമെന്ന് കരുതിയ മധ്യനിരക്കാരനെയാണ് 48 ലക്ഷത്തിന് ക്ലബ് ടീമിലെത്തിച്ചത്. ചെന്നൈയിൻ എഫ് സി വിങ്ങിലായിരുന്നു താരം കഴിഞ്ഞ ഐ എസ് എല്ലിൽ തിളങ്ങിയത്.

ജയേഷ് റാണെയെ നിലനിർത്താൻ ചെന്നൈയിൻ ആരാധകർ ആഗ്രഹിച്ചിരുന്നു എങ്കിലും ഡ്രാഫ്റ്റിനും നിലനിർത്താൻ ചെന്നൈ തയ്യാറായില്ല. ഐസോളും ജയേഷ് റാണെയ്ക്ക് ഐ ലീഗിൽ തുടരാൻ പുതിയ ഓഫർ നൽകിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅരിന്ദം ഭട്ടാചാര്യ മുംബൈ സിറ്റി വല കാക്കും
Next articleരാഹുൽ ബേഹ്കെ ബെംഗളൂരു ജേഴ്സിയിൽ