“പോര് കളിക്കളത്തിൽ,ആരാധകർ തമ്മിൽ വേണ്ട” ബ്ലാസ്റ്റേഴ്സ് – ചെന്നൈയിൻ ആരാധകരോട് റാണെ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ വൈര്യം കളിക്കളം വിട്ട് പുറത്ത് എത്തിക്കരുതെന്ന് ചെന്നൈയിൻ എഫ് സി താരം ജയേഷ് റാണെ. ആരാധകർ തമ്മിലുള്ള റൈവൽറി നല്ലതാണ് എങ്കിലും പോരാട്ടം കളിക്കളത്തിൽ കളിക്കാർ നടത്തുമെന്നും ഗ്യാലറിയിലേക്ക് ആ പോരാട്ടം എടുക്കരുതെന്നും റാണെ പറഞ്ഞു. ചെന്നൈയിൻ എഫ് സി ഫാൻസ് സൂപ്പർ മച്ചാൻസ് ഫേസ്ബുക്കിൽ നടത്തിയ ലൈവിലായിരുന്നു ഐ ലീഗ് ചാമ്പ്യൻ ടീം അംഗം കൂടിയായ ജയേഷ് റാണെ ഈ പ്രതികരണം നടത്തിയത്.

 

കഴിഞ്ഞ വർഷം ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്- ചെന്നൈയിൻ പോരാട്ടങ്ങൾ ഗ്യാലറിയിലും വൻ പോരാട്ടമായി മാറിയിരുന്നു. കേരള ആരാധകർ സിദാൻ മാസ്ക് ധരിച്ച് മറ്റെരിസിക്കെതിരെ പ്രതിഷേധവുമായി എത്തുകവരെയുണ്ടായി കഴിഞ്ഞ സീസണിൽ. ഇനി ഫാൻസ് തമ്മിലുള്ള പോരാട്ടങ്ങൾ അതിരുവിടരുത് എന്നാണ് റാണെ അഭ്യർത്ഥിക്കുന്നത്.

ഐ ലീഗിലാണോ ഐ എസ് എല്ലിലാണോ കളിക്കുക എന്ന ചോദ്യത്തിന് ഇനിയും തീരുമാനം ആകുന്നേ ഉള്ളൂ എന്നാണ് ഈ യുവ താരം മറുപടി പറഞ്ഞത്. ഇതുവരെ നേരിട്ടതിൽ ഏറ്റവും മികച്ച ഡിഫൻഡർ കേരള താരമായ അനസ് എടത്തൊടികയാണെന്നും ജയേഷ് റാണെ പറഞ്ഞു. ഐസോൾ വിട്ട് ചെന്നൈയിൻ എഫ് സിയിൽ എത്തും താരമെന്നാണ് ചെന്നൈയിൻ ആരാധകരും ഫുട്ബോൾ നിരീക്ഷകരും വിലയിരുത്തുന്നത്.

 

ജയേഷുമായുള്ള ലൈവ് സൂപ്പര്‍ മച്ചാന്‍സ് പേജില്‍ കാണാവുന്നതാണ് – https://www.facebook.com/supermachans/videos/654767778053527/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement