Picsart 24 07 22 20 12 53 574

ഹാവി ഹെർണാണ്ടസിനെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കുന്നു

സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഹാവി ഹെർണാണ്ടസ് ജംഷദ്പൂർ എഫ് സിയിൽ എത്തി. ഹാവി ഹെർണാണ്ടസ് ബെംഗളൂരു എഫ് സി വിട്ടാണ് ജംഷദ്പൂരിലേക്ക് എത്തുന്നത്‌. അവസാന രണ്ട് സീസൺ താരം ബെംഗളൂരു എഫ് സിയിൽ ആയിരുന്നു. ഹാവി ഹാവി ഹെർണാണ്ടസിന്റെ കരാർ ഈ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു.

എ ടി കെ, ഒഡീഷ എന്നിവർക്ക് ആയും താരം ഐ എസ് എല്ലിൽ മുമ്പ് കളിച്ചിട്ടുണ്ട്. ഹാവി ഇന്ത്യൻ സൂപ്പർ ലീഗിൽ 100ൽ അധികം മത്സരങ്ങൾ ഇതുവരെ കളിച്ചു. 35കാരനായ സ്പെയിനാർഡ് തന്റെ കരിയർ റയൽ മാഡ്രിഡിലൂടെ ആരംഭിച്ച താരമാണ്. റയൽ മാഡ്രിഡ് ബി ഉൾപ്പെടെ വിവിധ സ്പാനിഷ് ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചു. റൊമാനിയ, പോളണ്ട്, അസർബൈജാൻ എന്നിവിടങ്ങളിലും അദ്ദേഹം കളിച്ചു.

Exit mobile version