
കേരളത്തിന്റെ സ്വന്തം യുവതാരം അബ്ദുൽ ഹക്കുവിനെ വാനോളം പുകഴ്ത്തി നോർത്ത് ഈസ്റ്റ് കോച്ച് ജാവോ ഡി ഡിയസ്. ഇന്നലെ ഐ എസ് എല്ലിൽ തന്റെ അരങ്ങേറ്റം കുറിച്ച ഹക്കു എമേർജിംഗ് പ്ലയർ അവാർഡും വാങ്ങിയാണ് ഇന്നലെ കളം വിട്ടത്. നോർത്ത് ഈസ്റ്റ് ഡിഫൻസിൽ ഇറങ്ങിയ ഹക്കു മികച്ച പ്രകടനമാണ് ഇന്നലെ കാഴ്ചവെച്ചത്.
ഹക്കുവിന് വലിയ ഭാവി ഉണ്ട് എന്നു പറഞ്ഞ നോർത്ത് ഈസ്റ്റിന്റെ കോച്ച് ഹക്കുവിന് വളരാനുള്ള അവസരം തങ്ങൾ കൊടുക്കും എന്നും പറഞ്ഞു. ഒന്നു രണ്ടു വർഷങ്ങൾ കൊണ്ട് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നാകും ഹക്കു എന്നും നോർത്ത് ഈസ്റ്റ് കോച്ച് പറഞ്ഞു.
ഇന്നലെ ജംഷദ്പൂരിനെ നേരിട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ രഹിത സമനില വഴങ്ങി എങ്കിലും നല്ല ഫുട്ബോൾ ആണ് പുറത്തെടുത്തത്. ഹക്കുവിന് കൂട്ടായി വലയ്ക്കു മുന്നിൽ മലയാളി ഗോൾ കീപ്പർ ടി പി രഹ്നേഷും ഉണ്ട്. നവംബർ 23 വ്യാഴാഴ്ച ചെന്നൈയിൻ എഫ് സിക്കെതിരെ ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial