മിഡ്ഫീൽഡർ വിക്ടർ ഇനി ഹൈദരബാദിനായി കളിക്കും

- Advertisement -

പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി ഒരു മികച്ച സൈനിംഗ് കൂടെ ഹൈദരാബാദ് എഫ് സി പൂർത്തിയാക്കി. മുൻ മയ്യോർക്ക് താരം ജാവോ വിക്ടർ ബ്രൂണോ ആണ് ഹൈദരബാദുമായി കരാർ ഒപ്പുവെച്ചത്. ഒരു സീസണിലേക്കാണ് 31കാരനായ താരം എത്തുന്നത്. ലാലിഗയിൽ മയ്യോർക്കയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഒക്കെ എതിരായി കളിച്ചിട്ടുള്ള താരമാണ്.

അവസാന സീസണുകളിൽ ഗ്രീസിൽ ആയിരുന്നു വിക്ടർ കളിച്ചിരുന്നത്. ഫ്രീ ഏജന്റായ താരത്തെ ഹൈദരാബാദ് സൈൻ ചെയ്യുമെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. ഉസ്ബെക്കിസ്ഥാൻ, സൈപ്രസ് എന്നീ രാജ്യങ്ങളിലും മുമ്പ് വിക്ടർ കളിച്ചിട്ടുണ്ട്.

Advertisement