Site icon Fanport

ജംഷദ്പൂരിൽ കരാർ പുതുക്കി റോബിൻ ഗുരുങ്

പ്രതിരോധ നിരക്കാരൻ റോബിൻ ഗുരുങ്ങ് ജംഷദ്പൂർ എഫ് സിയുമായി കരാർ പുതുക്കി. ഒരു വർഷത്തേക്കാണ് റോബിന്റെ പുതിയ കരാർ. രണ്ട് വർഷം മുമ്പ് ഡ്രാഫ്റ്റിലൂടെ ആയിരുന്നു റോബിനെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കിയിരുന്നത്. ആദ്യ സീസണിൽ അധികാം അവസരം ലഭിക്കാതിരുന്ന ഗുരുങ് ഈ സീസണിൽ മികച്ച പ്രകടനം ഐ എസ് എല്ലിൽ നടത്തി.

ലെഫ്റ്റ് ബാക്കായും റൈറ്റ് ബാക്കായും തിളങ്ങുന്ന ഗുരുങ് ഈ സീസണിൽ 13 മത്സരങ്ങൾ ജംഷദ്പൂരിനായി കളിച്ചു. സിക്കിം സ്വദേശിയായ താരം മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളിക്കാരനായിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 37 മത്സരങ്ങൾ ഗുരുങ് കളിച്ചിട്ടുണ്ട്. ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ ഡിഫൻസിലും കളിച്ചിട്ടുണ്ട്.

Exit mobile version