
സ്വന്തം ഗ്രൗണ്ടിലെ ആദ്യ ഐ.എസ്.എൽ വിജയം തേടി ജംഷഡ്പൂർ ഇന്ന് പൂനെ സിറ്റിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഡൽഹിയിൽ വെച്ച് ഡൽഹി ഡൈനാമോസിനെ തോല്പിച്ച് ഐ.എസ്.എൽ ചരിത്രത്തിലെ ആദ്യ വിജയം നേടിയതിനു പിന്നാലെയാണ് ജംഷഡ്പൂർ പൂനെയെ നേരിടാനിറങ്ങുന്നത്. ചെന്നൈയിൻ എഫ്.സിയോട് സ്വന്തം തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റാണ് പൂനെയുടെ വരവ്.
പരിക്കേറ്റ അനസ് ഇല്ലാതെ തന്നെയാവും പുനെയെ നേരിടാൻ ജംഷഡ്പൂർ ഇറങ്ങുക. അനസിന്റെ അഭാവത്തിലും മികച്ച ഫോമിലുള്ള പ്രതിരോധം തന്നെയാവും കോപ്പലാഷന്റെ ശ്കതി. ഐ.എസ്.എൽ സീസണിൽ ഇതുവരെ ഒരു ഗോളും പോലും വഴങ്ങാതെയാണ് ജംഷഡ്പൂരിന്റെ വരവ്. കളിച്ച നാല് മത്സരങ്ങളിലും ജംഷഡ്പൂർ തോൽവിയും അറിഞ്ഞിട്ടില്ല. കളിക്ക് മുൻപുള്ള പത്രസമ്മേളനത്തിൽ ജംഷഡ്പൂർ കോച്ച് സ്റ്റീവ് കോപ്പൽ എമിലാനോ അൽഫാറോയും മർസെലിഞ്ഞോയും അടങ്ങിയ പൂനെ ആക്രമണ നിരയെ പ്രകീർത്തിച്ചിരുന്നു. അതെ സമയം ഡെൽഹിക്കെതിരെയുള്ള കളിക്ക് ശേഷം കാണാതായിരുന്നു സമീഗ് ദൗത്തിക്കെതിരെ ക്ലബ് യാതൊരു നടപടിയും എടുക്കുന്നില്ലെന്നും കോപ്പൽ പറഞ്ഞു.
അതെ സമയം പൂനെ കോച്ച് റാങ്കോ പോപ്പോവിച്ച് ജംഷഡ്പൂർ പ്രതിരോധം ഐ.എസ്.എല്ലിലെ മികച്ച പ്രതിരോധം ആണെന്നും അവർക്കെതിരെ ഗോൾ നേടുക ദുഷ്കരമാണെന്നും പറഞ്ഞിരുന്നു. റാഫ ലോപ്പസിന്റെ നേതൃത്തിൽ ഉള്ള പ്രതിരോധവും ജംഷഡ്പൂരിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടി വരും. നാല് കളികളിൽ നിന്ന് 6 ഗോൾ വഴങ്ങിയ പ്രതിരോധം ജംഷഡ്പൂരിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നു തന്നെയാണ് റാഫയുടെ പ്രതീക്ഷ. മികച്ച ഫോമിലുള്ള മർസെലിഞ്ഞോയിൽ തന്നെയാണ് ഗോവയുടെ പ്രതീക്ഷ. 2 ഗോളും 3 അസിസ്റ്റുമായി മികച്ച ഫോമിലാണ് താരം.
ഇന്ന് വൈകിട്ട് 5.30മണിക്കാണ് മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial