അനസിനും ജംഷദ്പൂരിനും ചുവന്ന ജേഴ്സി

ടാറ്റ ജംഷദ്പൂർ തങ്ങളുടെ പ്രഥമ ഐ എഅ എൽ സീസണായുള്ള ജേഴ്സി പുറത്തിറക്കി. ഐ എസ് എല്ലിലെ ചുവന്ന ചെകുത്താന്മാരാകാൻ ചുവപ്പു ജേഴ്സിയുമായാണ് ജംഷദ്പൂർ വരുന്നത്. മലയാളികളുടെ സ്വന്തം അനസ് എടത്തൊടിക ഉൾപ്പെടെയുള്ള ആശാനും സംഘവും ഐ എസ് എല്ലിന് ഇത്തവണ ചുവന്ന നിറത്തിലാണ് ഇറങ്ങുക. ഇന്ന് ജംഷദ്പൂർ സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിലാണ് ജേഴ്സി പ്രകാശനം ചെയ്തത്.

നിവിയ ആണ് ടാറ്റ ജംഷദ്പൂരിനായി ജേഴ്സി ഒരുക്കിയിരിക്കുന്നത്. ചുവപ്പും നീലയും നിറങ്ങളാണ് ജേഴ്സിയിൽ ഉള്ളത്. ഷോർട്സുൻ ചുവപ്പ് നിറത്തിൽ തന്നെയാണ്. ഗോൾകീപ്പർ മഞ്ഞ കിറ്റാകും ധരിക്കുക. ഇന്ന് നടന്ന ജേഴ്സി പ്രകാശന ചടങ്ങിന് ആയിരങ്ങളാണ് സാക്ഷിയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial