Site icon Fanport

“ജംഷദ്പൂരിനെതിരായ മത്സരം കടുപ്പമായിരിക്കും”

നാളെ ഐ എസ് എല്ലിൽ നടക്കുന്ന മത്സരത്തിൽ ജംഷദ്പൂരിനെ നേരിടാൻ ഇരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ജംഷദ്പൂരിന് എതിരായ മത്സരം ഒട്ടും എളുപ്പമായിരിക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ പറഞ്ഞു. ജംഷദ്പൂർ കടുപ്പമുള്ള ടീമാണ്. അവർ ഫിസിക്കലി വലിയ വെല്ലുവിളിയാണ് എന്നും ഇവാൻ പറഞ്ഞു. ജംഷദ്പൂരിനെ പ്രീസീസണിലും അല്ലാതെയുമായി മൂന്ന് തവണ നേരിട്ടു കഴിഞ്ഞു എന്നും അതുകൊണ്ട് ആ ടീമിനെ നന്നായി അറിയാം എന്നും ഇവാൻ പറഞ്ഞു.

നന്നായി കളിക്കുന്ന ടീം വിജയിക്കട്ടെ. ഏറ്റവും നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ടീമാകും മുന്നോട്ട് പോവുക എന്നാണ് താൻ കരുതുന്നത് എന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. താൻ തന്റെ ടീമിൽ പൂർണ്ണമായും സന്തോഷവാൻ ആണെന്നും ഇവാൻ പറഞ്ഞു.

Exit mobile version