ആദ്യ ജയവും ഗോളും തേടി ജംഷഡ്‌പൂർ ഡൽഹിക്കെതിരെ

Photo: ISL
- Advertisement -

ഐ.എസ്.എല്ലിലെ ആദ്യ ജയം തേടി ജംഷഡ്‌പൂർ എഫ്.സി ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. ആദ്യ മത്സരം ജയിച്ച ഡൽഹി പിന്നീടുള്ള രണ്ട് മത്സരങ്ങളും പരാജയപെട്ടാണ് ജംഷഡ്‌പൂർ എഫ്.സിയെ നേരിടാനിറങ്ങുന്നത്. കോപ്പലാഷാന്റെ ജംഷഡ്‌പൂർ എഫ്.സി യാവട്ടെ മൂന്ന് മത്സരങ്ങളിലും ഗോൾ വഴങ്ങാതെ മൂന്ന് ഗോൾ രഹിത സമനിലയുമായാണ് ഡൽഹിയെ നേരിടാനിറങ്ങുന്നത്.

ഡൽഹി കോച്ച് മിഗുൽ പോർച്ചുഗലിന്റെ തലവേദന ഗോൾ വാങ്ങിക്കൂട്ടുന്ന പ്രതിരോധം ആവും. 3 മത്സരങ്ങളിൽ നിന്ന് 8 ഗോൾ വഴങ്ങിയാണ് ഡൽഹി പ്രതിരോധം ഐ.എസ്.എല്ലിൽ ആദ്യ ഗോൾ തേടി ഇറങ്ങുന്ന ജംഷഡ്‌പൂർ എഫ്.സിയെ നേരിടുന്നത്. ഹോം ഗ്രൗണ്ടിൽ രണ്ടാമത്തെ മത്സരത്തിനിറങ്ങുന്ന ഡൽഹി സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയവും പ്രതീക്ഷിച്ചാവും ഇന്നിറങ്ങുക. പരിക്ക് മൂലം ഡൽഹിക്ക് സെന റാൾട്ടെയുടെയും മാറ്റിയസ് മിരബാഹേയുടെയും സേവനം നഷ്ട്ടമാകും.

ജംഷഡ്‌പൂർ എഫ്.സിയാവട്ടെ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടും ഐ.എസ്.എല്ലിൽ അവരുടെ ആദ്യ ഗോൾ നേടാനാവാതെ വിഷമിക്കുകയാണ്. അതെ സമയം പ്രതിരോധ നിരയിൽ ഇന്നും അനസ് ഇല്ലാതെയാവും സ്റ്റീവ് കോപ്പൽ ടീമിനെയിറക്കുക. ആക്രമണ നിരയിൽ ബെൽഫോർട്ടിന്റെയും മധ്യ നിരയിൽ മെഹ്താബ് ഹുസ്സൈന്റെ പ്രകടനവും ജെംഷഡ്‌പൂരിന് നിർണായകമാണ്.  ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാതിരുന്ന പ്രതിരോധം കോപ്പലിനും കൂട്ടർക്കും ആത്മവിശ്വാസം നൽകും.

3 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുമായി ജംഷഡ്‌പൂർ എഫ്.സി 8ആം  സ്ഥാനത്തും അത്രയും മത്സരങ്ങളിൽ നിന്ന് 3 പോയിന്റുമായി ഡൽഹി 9ആം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement