ബ്ലാസ്റ്റേഴ്സിന് വേണ്ടി ബെംഗളൂരു ഇന്ന് ജാംഷഡ്‌പൂരിനെ നേരിടും

- Advertisement -

നിർണായക മത്സരത്തിൽ ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാൻ ജാംഷഡ്‌പൂർ എഫ് സി ഇന്ന് ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ് സിയെ നേരിടും. നേരത്തെ സെമി യോഗ്യത ഉറപ്പിച്ച ബെംഗളുരുവിന് ഇന്നത്തെ മത്സരം നിർണയകമല്ലെങ്കിലും ജാംഷഡ്‌പൂറിന് ഇന്ന് ജയിച്ചാൽ സെമി സാധ്യതകൾ സജീവമാക്കാം. ഇന്നത്തെ മത്സരം ജാംഷഡ്‌പൂർ ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്താകും. ആദ്യമായി ഭുവനേശ്വറിൽ ഒരു ഐ എസ് എൽ മത്സരം നടക്കുന്നു എന്ന പ്രേത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ട്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുന്ന ജാംഷഡ്‌പൂർ മികച്ച ഫോമിലാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നും ജാംഷഡ്‌പൂർ ജയിക്കുകയും ചെയ്തിരുന്നു. ചെന്നൈയിന് എതിരെ അവസാന മത്സരത്തിൽ അവസാന മിനുട്ടിൽ ഗോളിൽ ജാംഷഡ്‌പൂർ സമനില വഴങ്ങിയിരുന്നു. മുഹമ്മദ് റാഫിയാണ്  അവസാന മിനുട്ടിൽ ജാംഷഡ്‌പൂരിനെ തളച്ച ഗോൾ നേടിയത്. 16 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ജാംഷഡ്‌പൂർ നാലാം സ്ഥാനത്താണ്.

ബെംഗളൂരു ആവട്ടെ മികച്ച ഫോമിലാണ് ജാംഷഡ്‌പൂരിനെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ അവർ ഒന്നിൽ പോലും പരാജയപ്പെട്ടിട്ടില്ല. അഞ്ചു മത്സരങ്ങൾ ജയിച്ച ബെംഗളൂരു കഴിഞ്ഞ മത്സരത്തിൽ പൂനെയോട് സമനില വഴങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ മത്സരത്തിൽ ആദ്യ ലീഡ് വഴങ്ങിയതിനു ശേഷം മികുവിലൂടെയാണ് ബെംഗളൂരു സമനില പിടിച്ചെടുത്തത്. എ എഫ് സി കപ്പിലും ബെംഗളൂരു മുന്നേറ്റം നടത്തിയിരുന്നു. 16 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ബെംഗളൂരു നേരത്തെ തന്നെ സെമി ഉറപ്പിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement