Picsart 23 10 01 18 51 02 807

വിജയ ടീമിനെ നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്, ജംഷദ്പൂരിനെതിരായ ഇലവൻ പ്രഖ്യാപിച്ചു

ഐ എസ് എൽ പത്താം സീസണിലെ രണ്ടാം മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഇന്ന് കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജംഷദ്പൂർ എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബെംഗളൂരു എഫ് സിക്ക് എതിരായ വിജയ ഇലവൻ നിലനിർത്താൻ ആണ് ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്.

സച്ചിൻ സുരേഷ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. പ്രബീർ ദാസ്, പ്രിതം കോടാൽ,മിലോസ്, ഐബാൻ എന്നിവരാണ് ഡിഫൻസിൽ. ഡയ്സുകെ, ജീക്സൺ,ഡാനിഷ്, ഐമൻ, ലൂണ, പെപ്രെ എന്നിവരും അണിനിരക്കുന്നു. പരിക്ക് മാറി എത്തിയ ദിമി ഇന്ന് ബെഞ്ചിൽ ഉണ്ട്.

Exit mobile version