ഓവൻ കോയ്ലും വാൽസ്കിസും ഇന്ന് ചെന്നൈയിനെതിരെ

ഐ എസ് എല്ലിൽ ഇന്ന് ജംഷദ്പൂരും ചെന്നൈയിൻ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. ജംഷദ്പൂർ പരിശീലകൻ ഓവൻ കോയ്ലും സ്ട്രൈക്കർ വാൽസ്കിസും അവരുടെ മുൻ ക്ലബായ ചെന്നൈയിൻ എഫ് സിക്ക് എതിരെ വരുന്നു എന്ന പ്രത്യേക ഈ മത്സരത്തിന് ഉണ്ട്. ഓവൻ കോയ്ലിന് കീഴിൽ കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ ഗംഭീര പ്രകടനം നടത്താൻ ചെന്നൈയിൻ ആയിരുന്നു. വാൽസ്കി ആണെങ്കിൽ കഴിഞ്ഞ സീസണിൽ ചെന്നൈയിന്റെ ടോപ് സ്കോററും ആയിരുന്നു.

ചെന്നൈയിനും ജംഷദ്പൂരും തമ്മിലുള്ള ഏഴാമത്തെ പോരാട്ടം ആണ് ഇത്. ഇതിനു മുമ്പ് രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ ചെന്നൈയിനും ഒരു തവണ ജംഷദ്പൂരും വിജയിച്ചു. ബാക്കി കളികൾ സമനിലയുമായി. മലയാളി താരമായ രെഹ്നേഷ് ജംഷദ്പൂർ നിരയിൽ ഉണ്ട്. ജംഷദ്പൂർ ഇത്തവണ മികച്ച ടീമിനെ തന്നെ ഒരുക്കിയിട്ടുണ്ട്. ക്യാപ്റ്റൻ പീറ്റർ ഹാർട്ലി, ഡിഫൻഡർ സ്റ്റീഫൻ ഈസെ തുടങ്ങി വലിയ താരങ്ങൾ ജംഷസ്പൂരിൽ ഇത്തവണ ഉണ്ട്‌.

ചെന്നൈയിൻ ഇത്തവണ പരിശീലകൻ സാബ ലസ്ലോയുടെ കീഴിൽ ആണ് ഇത്തവണ ഇറങ്ങുന്നത്. എലി സബിയ, ക്രിവെലാരോ എന്നിവർക്ക് ഒപ്പം സിപോവിച്, ഫത്കുലോ തുടങ്ങി വലിയ താരങ്ങൾ ഇത്തവണ ചെന്നൈയിന് ഒപ്പം ഉണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Exit mobile version