ലക്ഷ്യം കാണാനാകാതെ ജംഷദ്പൂരും കൊല്‍ക്കത്തയും

- Advertisement -

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില കൊണ്ട് തൃപ്തിപ്പെട്ട് കോപ്പലാശാനും സംഘവും. മൂന്നാം മത്സരത്തിലും ഗോള്‍ കണ്ടെത്താനാകാതെ സമനിലയില്‍ പിരിയുകയായിരുന്നു ജംഷദ്പൂരും കൊല്‍ക്കത്തയും. ഇന്ന് ജെആര്‍ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ കളി കാണാനെത്തിയ 23891 ആരാധകരുടെ മുന്നില്‍ ടീം ഗോള്‍ നേടുവാന്‍ കഷ്ടപ്പെടുകയായിരുന്നു. ഗ്രൗണ്ടിന്റെ മോശം അവസ്ഥയും കളി വിരസമാക്കുവാന്‍ കാരണായി. എടുത്ത് പറയാനാകുന്ന നിമിഷങ്ങളൊന്നും തന്നെ മത്സരത്തില്‍ പിറന്നില്ല എന്നത് മത്സരത്തിന്റെ വിരസതയെ വെളിവാക്കുന്നതാണ്.

രണ്ടാം പകുതിയിലും വ്യത്യസ്തമായ സമീപനങ്ങള്‍ ഇരു ടീമുകളില്‍ നിന്നും ഇല്ലായിരുന്നുവെങ്കിലും ആദ്യ മിനുട്ടുകളില്‍ ഒറ്റപ്പെട്ട ചില ആക്രമണങ്ങള്‍ കൊല്‍ക്കത്ത നടത്തി. മത്സരത്തിന്റെ അവസാന മിനുട്ടില്‍ ക്യൂക്കിക്ക് ലഭിച്ച അവസരമാണ് നഷ്ടപ്പെടുത്തിയതോടെ ഗോള്‍ എന്ന കൊല്‍ക്കത്തയുടെ മോഹങ്ങളും അവസാനിച്ചു. നിലവിലെ ചാമ്പ്യന്മാരില്‍ നിന്ന് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ എടുത്ത് പറയാവുന്ന പ്രകടനം ഒന്നും തന്നെ ഇല്ല എന്നത് ടീം മാനേജ്മെന്റിനു ഏറെ ആശങ്ക പരത്തുന്നതാണ്. മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement