Site icon Fanport

ജംഷദ്പൂർ എഫ് സിയിൽ കരാർ പുതുക്കി അഗസ്റ്റിൻ ഫെർണാണ്ടസ്

ഗോവക്കാരനായ സെന്റർ ബാക്ക് അഗസ്റ്റിൻ മെൽവിൻ ഫെർണാണ്ടസ് ജംഷദ്പൂർ എഫ് സിയിൽ തുടരും. കഴിഞ്ഞ സീസൺ അവസാനം ജനുവരിയിൽ ജംഷദ്പൂരിനൊപ്പം ചേർന്ന അഗസ്റ്റിന്റെ പ്രകടനത്തിൽ തൃപ്തരായ ജംഷദ്പൂർ താരത്തിന് പുതിയ കരാർ നൽകുകയായിരുന്നു. ജംഷദ്പൂരുന്റെ കഴിഞ്ഞ സീസണിലെ അവസാന മൂന്ന് മത്സരത്തിൽ അഗസ്റ്റിൻ കളിച്ചിരുന്നു. ഒരു ഗോളും അഗസ്റ്റിൻ നേടിയിരുന്നു.

കഴിഞ്ഞ സീസണ് മുമ്പത്തെ സീസണിൽ എ ടി കെ കൊൽക്കത്തയിൽ ഉണ്ടായിരുന്ന താരത്തെ എ ടി കെ ആ സീസൺ പകുതിയിൽ വെച്ച് റിലീസ് ചെയ്തിരുന്നു. അതിനു ശേഷം ക്ലബ് കിട്ടാതെ വിഷമിച്ച അഗസ്റ്റിൻ വീണ്ടും ദേശീയ ഫുട്ബോളിന്റെ ഭാഗമായത് ജംഷദ്പൂരിലൂടെ ആയിരുന്നു. മുമ്പ് പൂനെ സിറ്റിക്കു വേണ്ടിയും അഗസ്റ്റിൻ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. മുൻ സാൽഗോക്കർ എഫ് സി താരം കൂടിയാണ് അഗസ്റ്റിൻ. 2015ൽ ഇന്ത്യക്ക് ഒപ്പം സാഫ് കപ്പും നേടിയിട്ടുണ്ട്.

Exit mobile version