രണ്ട് ഇന്ത്യൻ താരങ്ങളെ ടീമിൽ എത്തിച്ച് ജംഷദ്പൂർ

- Advertisement -

ഐ എസ് എൽ സീസണ് മുന്നോടിയായി രണ്ട് സൈനിംഗ് കൂടെ ജംഷദ്പൂർ പൂർത്തിയാക്കി. ഫോർവേഡായ വില്യം ലാൽനുൻഫലയും വിങ്ങറായ ബുപിന്ദർ സിങുമാണ് ജംഷദ്പൂരിൽ എത്തിയിരിക്കുന്നത്. രണ്ട് താരങ്ങളും ക്ലബിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. ഐസാൾ എഫ് സിയിൽ നിന്നാണ് വില്യം എത്തുന്നത്. 26കാരനായ വില്യം 2015ൽ ആണ് ഐസാളിൽ അരങ്ങേറ്റം നടത്തിയത്. ഐസാൾ ഐലീഗ് നേടിയ സീസണിൽ ടീമിലെ പ്രധാനി ആയിരുന്നു.

ഐസാളിനൊപ്പം എ എഫ് സി കപ്പിലും എഫ് സി ചാമ്പ്യൻസ് ലീഗിലും വില്യം കളിച്ചിട്ടുണ്ട്. മുമ്പ് മോഹൻ ബഗാനിലും താരം കളിച്ചിട്ടുണ്ട്. 19കാരനായ ബുപിന്ദർ സിംഗ് സ്പെയിനിൽ നിന്നാണ് എത്തുന്നത്. താരം അവസാന വർഷങ്ങളിൽ സ്പെയിനിലെ ഒളിമ്പിക് സ്കാറ്റിവ ക്ലബിന്റെ അണ്ടർ 19 ടീമിലായിരുന്നു ബുപിന്ദർ കളിച്ചിരുന്നത്. മുൻ സുദേവ എഫ് സി താരമാണ്.

Advertisement