ജംഷദ്പൂർ എഫ് സി പ്രീ സീസൺ തായ്ലാന്റിൽ, അനസ് നാളെ പറക്കും

- Advertisement -

 

ജംഷദ്പൂർ എഫ് സിയുടെ പ്രീ സീസൺ ടൂർ ഇന്നലെ തുടങ്ങി. സീസണുള്ള തയ്യാറെടുപ്പിനായി തായ്‌ലാന്റിലെ ബാങ്കോക്കിലേക്കാണ് ജംഷദ്പൂർ പറന്നത്. ഇന്നലെ രാത്രി ആശാൻ സ്റ്റീവ് കോപ്പലും വിദേശ താരങ്ങളും അടക്കമുള്ള സംഘം യാത്ര തിരിച്ചു. ഒരു മാസക്കാലമായി ജംഷദ്പൂരിലും കൊൽക്കത്തയിലുമായി പരിശീലനം നടത്തി വരികയായിരുന്നു ടാറ്റയുടെ ടീം.

ബാങ്കോക്കിൽ ഒരാഴ്ച പരിശീലനം നടത്തിയ ശേഷം ബാങ്കോക്കിലെ ക്ലബുകളുമായി ജംഷദ്പൂർ സന്നാഹ മത്സരങ്ങൾ കളിക്കും. മലയാളി താരമായ അനസ് എടത്തൊടിക ടീമിനൊപ്പം ചേർന്നിട്ടില്ല. ഇന്നലെ ഇന്ത്യയുടെ ഏഷ്യാകപ്പ് യോഗ്യത മത്സരത്തിന് ഇറങ്ങിയ അനസ് നാളെ ബാങ്കോക്കിലേക്ക് യാത്ര തിരിക്കാനാണ് സാധ്യത.

ഇന്നലെ മകാവോയ്ക്കെതിരെയുള്ള വമ്പൻ വിജയത്തിന്റെ ഭാഗമായിരുന്ന അനസ് എടത്തൊടിക കാലിനേറ്റ പരിക്ക് കാരണം കളി അവസാനിക്കുന്നതിന് പത്തു മിനുട്ട് മുമ്പ് കളം വിട്ടിരുന്നു. പരിക്ക് സാരമുള്ളതല്ല എന്നും അനസ് ഉടൻ ജംഷദ്പൂർ ടീമിനൊപ്പം ചേരുമെന്നുമാണ് വിവരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement