“ഒരു ക്ലബിനെ അല്ല ഒരു നാടിനെ മൊത്തമാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധീകരിക്കുന്നത്”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങുന്നവരും അതിനായി പ്രവർത്തിക്കുന്നവരും വെറും ഒരു ക്ലബിനെ മാത്രമല്ല പ്രതിനിധീകരിക്കുന്നത് മറിച്ച് ഒരു വലിയ നാടിനെ മൊത്തമാണ് പ്രതിനിധീകരിക്കുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ലീഗിന് മുന്നോടിയായി മാധ്യമങ്ങളുമായി നടന്ന സംഭാഷണത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബിന്റെ ഉത്തരവാദിത്വ ബോധത്തെ കുറിച്ച് ജെയിംസ് പറഞ്ഞത്.

ഗ്രൗണ്ടിൽ ഇത്തവണ എല്ലാവരും 100 ശതമാനം നൽകുമെന്ന് ഉറപ്പുണ്ട് എന്നും ജെയിംസ് പറഞ്ഞു. പ്രീസീസണിൽ ടീമിന്റെ ഒത്തിണക്കം നല്ലതായിരുന്നു, അതുകൊണ്ട് തന്നെ ടീമിൽ നല്ല പ്രതീക്ഷയുണ്ട് എന്നും ജെയിംസ് പറഞ്ഞു. തായ്ലാന്റിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ പ്രീസീസൺ. അതിനു മുമ്പ് കൊച്ചിയിൽ ലാലിഗ വേൾഡ് ടൂർണമെന്റിലും കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിരുന്നു.

ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ മെച്ചപ്പെടുന്നുണ്ട് എന്നും ഒരോ സീസണിലും അത് വ്യക്തമാകുന്നുണ്ട് എന്നും ഡേവുഡ് ജെയിംസ് അഭിപ്രായപ്പെട്ടു.

Advertisement