ഏക ഗോളിൽ ജയിച്ച് കയറി ജംഷദ്പൂർ

ജംഷദ്പൂർ അവസാനം വിജയ വഴിയിലെത്തി. വിജയമില്ലാത്ത തുടർച്ചയായ അഞ്ചു മത്സരങ്ങൾക്ക് ശേഷം ഇറങ്ങിയ ജംഷദ്പൂർ ഇന്ന് ഒഡീഷ എഫ് സിയെ ആണ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ജംഷദ്പൂരിന്റെ വിജയം. ആദ്യ പകുതിയിൽ ആയിരുന്നു. യുവതാരം മുബഷിർ റഹ്മാൻ ആണ് ഗോൾ നേടിയത്. മുബഷിറിന്റെ ഐ എസ് എൽ കരിയറിലെ ആദ്യ ഗോളാണിത്.

ഈ ഗോളിന് മറുപടി പറയാൻ ഒഡീഷയ്ക്ക് ആയില്ല. ജയത്തോടെ ജംഷദ്പൂർ 18 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി. ഒഡീഷ എട്ടു പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version