Picsart 23 01 02 23 29 21 526

“കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോൾ കണ്ട ജംഷദ്പൂർ അല്ല ഇന്നത്തെ ജംഷദ്പൂർ”

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ എസ്‌ എല്ലിൽ ജംഷദ്പൂർ എഫ് സിയെ നേരിടുകയാണ്‌. കഴിഞ്ഞ മാസം കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിൽ വെച്ച് ജംഷദ്പൂർ എഫ് സിയെ നേരിടുകയും അവിടെ വിജയം നേടുകയും ചെയ്തിരുന്നു‌. എന്നാൽ അന്ന് കണ്ടതിനേക്കാൾ മികച്ച ഒരു ജംഷദ്പൂരിനെ ആകും ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടുക എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. അവർ അവരുടെ ശൈലി മാറ്റിയിട്ടുണ്ട്. ചില പുതിയ താരങ്ങളെയും ടീമിൽ എത്തിച്ചു. അവർ ശക്തരായിട്ടുണ്ട്. ഇവാൻ പറഞ്ഞു.

പല മത്സരങ്ങളിലും അവർ വിജയത്തിന്റെ അടുത്ത് എത്തുന്നത് കാണാൻ ആകുന്നുണ്ട്. അവർക്ക് വിജയം അത്യാവശ്യമായത് കൊണ്ട് തന്നെ ഇന്ന് ജംഷദ്പൂർ അപകടകാരികൾ ആയിരിക്കും എന്ന് ഇവാൻ പറയുന്നു. അവർക്ക് മികച്ച താരങ്ങൾ ഉണ്ട്. ഇന്ന് വിജയിക്കണം എങ്കിൽ ബ്ലാസ്റ്റേഴ്സ് അവരുടെ 100% തന്നെ നൽകേണ്ടി വരും എന്ന് കോച്ച് പറയുന്നു. അവരുടെ ടേബിൾ പൊസിഷൻ നോക്കി അവരെ വിലയിരുത്തിയാൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നേരിടേണ്ടു വരും എന്നും കോച്ച് പറയുന്നു.

Exit mobile version