വിനീതിനെ മറികടന്ന് ജാക്കിചന്ദിന്റെ ഗോളിന് പുരസ്കാരം

ഐ എസ് എൽ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം ജാക്കിചന്ദ് സ്വന്തമാക്കി. പൂനെ സിറ്റിക്കായ മത്സരത്തിൽ കേരളത്തിന് ലീഡ് നേടിക്കൊടുത്ത കിടിലൻ ലോങ് റേഞ്ചറാണ് ജാക്കിചന്ദിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഒപ്പം മത്സരിച്ച മറ്റു ഗോളുകളിൽ സി കെ വിനീതിന്റെ അതേ മത്സരത്തിലെ ഇടം കാലൻ വിന്നറായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ 48.9 ശതമാനം വോട്ടുകളോടെ ജാക്കിചന്ദ് വിജയിക്കുക ആയിരുന്നു. ഗോൾ ഓഫ് ദി വീക്കിൽ ഉണ്ടായിരുന്ന വിനീതിന്റെ അല്ലാത്ത മറ്റു രണ്ടു ഗോളുകളും വോട്ടിംഗിൽ ബഹുദൂരം പിന്നിലായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകബീർ രക്ഷകനായി, ചെന്നൈ സിറ്റി വീണ്ടും ബഗാനെ പിടിച്ചു കെട്ടി
Next articleഅപരാജിതനായി കോഹ്‍ലി, 300 കടന്ന് ഇന്ത്യ