Site icon Fanport

മുൻ റയൽ മാഡ്രിഡ് ഗോൾ കീപ്പർ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന് വരെ അഭ്യൂഹങ്ങൾ കേട്ടു എന്ന് ഇവാൻ വുകമാനോവിച്

എഫ് സി ഗോവ താരം നോവയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കും എന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇതെല്ലാം മാധ്യമങ്ങളും ഓൺലൈനിൽ കമ്പ്യൂട്ടറിന് പിറകിൽ ഇരിക്കുന്നവരും പടച്ചു വിടുന്നതാണെന്നും ഇവാൻ പറഞ്ഞു. ഈ സീസണിൽ മാത്രം 55 താരങ്ങൾ ഇങ്ങനെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു എന്ന വാർത്തകൾ വന്നു എന്ന് ഇവാൻ പറഞ്ഞു.

ഇവാൻ 24 03 12 19 45 18 091

സച്ചിന് പരിക്കേറ്റപ്പോൾ മുൻ റയൽ മാഡ്രിഡ് ഗോൾ കീപ്പർ ബ്ലാസ്റ്റേഴ്സിലേക്ക് വരും എന്ന വാർത്ത വരെ താൻ കണ്ടിരുന്നു എന്നും ഇവാൻ പരിഹസിച്ചു. ഇനി ഞങ്ങൾക്ക് മുന്നിൽ ഒരു മാസവും 5 മത്സരങ്ങളും ഉണ്ട്. ഇപ്പോൾ അതിൽ മാത്രമാണ് ശ്രദ്ധ എന്ന് ഇവാൻ പറഞ്ഞു. നല്ല അവസരങ്ങൾ വരികയാണെങ്കിൽ തീർച്ചയായും നല്ല താരങ്ങളെ ഞങ്ങൾ ടീമിലേക്ക് എത്തിക്കും എന്നും അതിന് ഒരു കൃത്യമായ പ്രോസസ് ഉണ്ട് എന്നും കോച്ച് പറഞ്ഞു.

Exit mobile version