ഹാഫ് ടൈമിലെ കോച്ചിന്റെ വാക്കുകൾ ആണ് കളി മാറ്റിയത് എന്ന് ഖാബ്ര, കടുത്ത വാക്കുകൾ പറയേണ്ടി വന്നു എന്ന് കോച്ച്

Img 20220204 221518

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിൽ വഴിത്തിരിവായത് പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ ഹാഫ് ടൈമിലെ വാക്കുകൾ ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം ഖാബ്ര. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് അത്ര നല്ല പ്രകടനമായിരുന്നില്ല നടത്തിയത് എന്നും കോച്ചിന്റെ സംസാരം കളി രണ്ടാം പകുതിയിൽ മെച്ചപ്പെടുത്താൻ സഹായിച്ചു എന്നും ഖാബ്ര പറഞ്ഞു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്തിയത്.

Img 20220108 133811
Credit: Twitter

താൻ കടുത്ത വാക്കുകൾ പറഞ്ഞു എന്നും എന്നാൽ സത്യം മാത്രമാണ് ആദ്യ പകുതിക്ക് ശേഷം പറഞ്ഞത് എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ പറഞ്ഞു. സത്യങ്ങൾ ചിലപ്പോൾ വേദനിപ്പിച്ചേക്കാം, പക്ഷെ അത് പറയേണ്ടതായുണ്ട്. അദ്ദേഹം പറഞ്ഞു. രണ്ടാം പകുതിയിൽ ഇതിന്റെ ഫലം കാണാൻ ആയെന്നും വിജയിക്കണം എന്ന മനോഭാവത്തോടെ ടീം കളിച്ചു എന്നും ഇവാൻ പറഞ്ഞു. ഇനി ഇതുപോലൊരു ഫസ്റ്റ് ഹാഫ് ഇല്ലാതെ നോക്കാൻ ക്ലബ് ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.