Picsart 24 02 16 22 26 21 756

“താൻ കേരള ബ്ലാസ്റ്റേഴ്സിനെ ഇഷ്ടപ്പെടുന്നു, ക്ലബ് വിടില്ല” – ഇവാൻ വുകമാനോവിച്

കേരള ബ്ലാസ്റ്റേഴ്സ് വിടില്ല എന്ന് ആവർത്തിച്ച് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്ന് മാധ്യമങ്ങളോട് സംസാരിച്ച ഇവാൻ താനും ദിമിയും ക്ലബ് വിടും എന്നുള്ള അഭ്യൂഹങ്ങൾ തള്ളി കളഞ്ഞു‌. അഭ്യൂഹങ്ങൾ എന്നും ഉണ്ടാകും എന്നും അതൊക്കെ അഭ്യൂഹങ്ങൾ മാത്രമാണെന്നും കോച്ച് പറഞ്ഞു.

എനിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ കരാർ ഉണ്ട്. ഞാൻ ഇവിടെ തുടരും. ഈ ക്ലബിനെ താൻ ഇഷ്ടപ്പെടുന്നു. ഈ ക്ലബിന്റെ ആരാധകരെയും ഈ നാട്ടുകാരെയും ഇഷ്ടപ്പെടുന്നു. ഈ ക്ലബ് കാണുന്ന പ്രൊജക്റ്റും തനിക്ക് താലപര്യമുള്ളതാണ്. അതുകൊണ്ട് താൻ ഇവിടെ തുടരും. ഇവാൻ പറഞ്ഞു.

Exit mobile version