Site icon Fanport

ഇവാൻ കലിയുഷ്നി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് വിട്ടു

സൂപ്പർ കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മധ്യനിര താരം ഇവാൻ കലിയുഷ്നി ഉണ്ടാകില്ല. ഇവാൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് വിട്ടതായി പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരm വിജയിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.

ഇവാൻ 23 04 15 10 00 48 324

ഇവാൻ പോയത് ടീമിന് കൂടുതൽ ക്ഷീണമാകും. ഈ സീസൺ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിൽ ലോണ എത്തിയ കലിയുഷ്നി ഇനി ക്ലബിനായി കളിക്കുമോ എന്നതും സംശയമാണ്. താരത്തെ സ്വന്തമാക്കണം എങ്കിൽ ബ്ലാസ്റ്റേഴ്സ് വലിയ തുക ഉക്രൈൻ ക്ലബിനു നൽകേണ്ടി വരും. ഇതിനകം തന്നെ ജിയാന്നു, വിക്ടർ മോംഗിൽ എന്നീ വിദേശ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം അടുത്ത സീസണിൽ ഉണ്ടാകില്ല എന്ന് ഉറപ്പായിട്ടുണ്ട്. ഇവാൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 18 മത്സരങ്ങൾ കളിക്കുകയും നാലു ഗോളുകൾ നേടുകയും ചെയ്തിരുന്നു.

Exit mobile version