Site icon Fanport

“ഖാബ്രയുടെ സസ്പെൻഷൻ അപ്രതീക്ഷിതം ആയിരുന്നു, പക്ഷെ ആർക്കും ഈ ടീമിൽ പകരക്കാരുണ്ട്”

ഖാബ്രയ്ക്ക് കഴിഞ്ഞ മത്സരത്തിന് തൊട്ടു മുമ്പ് സസ്പെൻഷൻ കിട്ടിയത് അപ്രതീക്ഷിതമായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. പ്രധാനപ്പെട്ട രണ്ടു മത്സരങ്ങളിൽ ഖാബ്ര ഉണ്ടാകില്ല എന്നത് പ്രശ്നം ആണ്. പക്ഷെ ഫെഡറേഷന്റെ നടപടികളെ താൻ ബഹുമാനിക്കുന്നു എന്ന് കോച്ച് പറഞ്ഞു. ഖാബ്ര ഇല്ലെങ്കിൽ അദ്ദേഹത്തിന് പകരം ഇറങ്ങാനുള്ള യുവതാരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട് എന്ന് ഇവാൻ പറഞ്ഞു.

ഈ ടീമിനെ ഞങ്ങൾ വളർത്തുന്ന പ്രോസസ് അങ്ങനെ ആണ്. എല്ലാവർക്കും ഇവിടെ പകരക്കാരുണ്ട്. പകരം ഇറങ്ങുന്ന യുവതാരങ്ങളെ ഞങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു. ആൽബിനോയും ജെസ്സലും ഒക്കെ പരിക്കേറ്റ് പുറത്ത് പോയപ്പോഴും ടീം മികച്ചു നിന്നത് ടീം നല്ല ഒരു പാതയിൽ ആയതു കൊണ്ടാണ് എന്ന് ഇവാൻ പറഞ്ഞു. ഈ ടീം ഒരാളെ മാത്രം ആശ്രയിച്ചു നിൽക്കുന്ന ടീമാകില്ല എന്നും ഇവാൻ പറഞ്ഞു.

Exit mobile version