“ടാറ്റുവും ഹെയർ സ്റ്റെയിലും ബൂട്ടുമൊക്കെ പിന്നെ, ഗ്രൗണ്ടിൽ കളിച്ച് കാണിക്കുകയാണ് ആദ്യം വേണ്ടത്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Picsart 23 02 06 14 15 06 231

ഫുട്ബോൾ താരങ്ങളുടെ ശ്രദ്ധ എപ്പോഴും അവരുടെ പ്രധാന ജോലി ആയ ഫുട്ബോൾ കളിയിൽ ആയിരിക്കണം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ടാറ്റൂവും ഹെയർ സ്റ്റെയിലും ബൂട്ടിന്റെ സ്റ്റൈലും എല്ലാം പിന്നെയാണ് നോക്കേണ്ടത് എന്നും പ്രഥമ പരിഗണന ഫുട്ബോൾ കളിക്കുന്നതിൽ ആയിരിക്കണം എന്നും ഇവാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് ഇന്ന് പത്ര സമ്മേളനത്തിൽ വീണ്ടും ഇവാൻ ആവർത്തിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് 23 02 06 14 15 35 354

ആദ്യം ടീമിനായി പോരാടി കഴിവ് തെളിയിക്കുക. പോയിന്റുകൾ നേടുക, സ്വന്തം താരങ്ങൾക്ക് വേണ്ടി കളത്തിൽ പോരാടുകൾ ഇതൊക്കെയാണ് വേണ്ടത്. ബാക്കി എല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ്. ഇവാൻ പറഞ്ഞു. യൂറോപ്പിൽ ഒക്കെ ആദ്യ പ്രൊഫഷണൽ കരാർ ലഭിക്കുന്നത് വരെ യുവതാരങ്ങൾക്ക് കറുപ്പ് നിറത്തിൽ ഉള്ള ബൂട്ട് അല്ലാതെ വേറെ ഒന്നും അണിയാൻ വിടില്ലായിരുന്നു. അത് താരങ്ങളുടെ ശ്രദ്ധ ഫുട്ബോളിൽ തന്നെ നിലനിർത്താൻ ആയിരുന്നു. കോച്ച് പറയുന്നു.

അവർക്ക് കിട്ടിയ അവസരം അവർ മനസ്സിലാക്കണം. ഇന്ത്യയിൽ കോടിക്കണക്കിന് കുട്ടികൾ ആണ് അവസരം കാത്തിരിക്കുന്നത്. ആയിരക്കണക്കിന് ഇ മെയിലുകൾ ഒരു അവസരത്തിനായി അപേക്ഷിച്ച് ഞാൻ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു അവസരം ലഭിച്ചാൽ അത് താരങ്ങൾ പരമാവധി ഉപയോഗിക്കണം എന്നും അതിന്റെ വില മനസ്സിലാക്കണം എന്നും ഇവാൻ പറഞ്ഞു.
ഇന്ത്യയിൽ