Picsart 23 02 07 23 54 12 163

ഇവാൻ ആശാൻ കൊച്ചിയിൽ എത്തി

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് കൊച്ചിയിൽ എത്തി. ഇന്ന് രാവിലെ ആണ് ഇവാൻ കൊച്ചിയിൽ വിമാനം ഇറങ്ങിയത്. അദ്ദേഹം അടുത്ത ദിവസം മുതൽ ടീമിന്റെ പരിശീലനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. അവസാന മൂന്ന് ആഴ്ചകളായി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ പരിശീലനം നടത്തുന്നുണ്ട്‌. ഇവാന്റെ പരിശീലക സംഘത്തിലെ മറ്റുള്ളവർ നേരത്തെ എത്തിയിരുന്നു‌. അവരുടെ നേതൃത്വത്തിൽ ആയിരുന്നു ഇതുവരെ പരിശീലനം.

അടുത്ത മാസം തുടക്കത്തിൽ നടക്കുന്ന ഡൂറണ്ട് കപ്പോടെ ആകും കേരള ബ്ലാസ്റ്റേഴ്സ് സീസൺ ആരംഭിക്കുക. സസ്പെൻഷനിൽ ആയതിനാൽ ഡൂറണ്ട് കപ്പിൽ ഇവാൻ ടച്ച് ലൈനിൽ ഉണ്ടാകില്ല. നേരത്തെ സസ്പെൻഷൻ കാരണം കഴിഞ്ഞ സൂപ്പർ കപ്പും ഇവാന് നഷ്ടമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളടക്കം എല്ലാവരും ഇപ്പോൾ കൊച്ചിയിൽ പരിശീലനം നടത്തുന്നുണ്ട്.

Exit mobile version