“ഇത് പുതിയ സീസൺ, പഴയ ചരിത്രങ്ങൾ മാറ്റാൻ ശ്രമിക്കും” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Img 20211118 145900
Credit: Twitter

നാളെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐ എസ് എൽ സീസണായി ഒരുങ്ങുകയാണ്. അവസാന സീസണുകളിലെ നിരാശ മാറ്റുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ ലക്ഷ്യം എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. പഴയ കാലം കഴിഞ്ഞതാണ്. നാളെ നടക്കാൻ പോകുന്നത് പുതിയ സീസണാണ്. പുതിയ മത്സരമാണ്. പഴയ കാര്യങ്ങൾ മാറ്റുകയാണ് തന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മത്സരങ്ങളും വിജയിക്കുക ആകും തന്റെ ടീമിന്റെ ലക്ഷ്യം എന്ന് ഇവാൻ പറഞ്ഞു.

കളിക്കാർ ഒക്കെ തയ്യറാണ് എന്നും ടീമിൽ നിന്ന് വിജയിക്കാനുള്ള ഒരു മനോഭാവം ആണ് താൻ ആവശ്യപ്പെടുന്നത് എന്നും ഇവാൻ പറഞ്ഞു. എല്ലാ താരങ്ങളും അവരുടെ മികവ് നാളെ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. നാളെ എ ടി കെ മോഹൻ ബഗാനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ നേരിടുന്നത്.

Previous articleചാമ്പ്യൻസ് ലീഗിൽ മികവ് തുടർന്നു ആഴ്‌സണലും ബാഴ്‌സലോണയും, ലിയോണിനെ അട്ടിമറിച്ചു ബയേൺ
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങളിൽ തൃപ്തി എന്ന് ഇവാൻ വുകമാനോവിച്